Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം

October 27, 2021

October 27, 2021

മസ്കത്ത്, സലാല എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. നവംബർ ഒന്ന് മുതലാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വരിക. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും, അവിടുന്ന് തിരിച്ച് ഒമാനിലേക്കുമുള്ള ചില സർവീസുകളാണ് പുനഃക്രമീകരിച്ചത്. 

സലാലയിൽ നിന്നും പുലർച്ചെ 2.05 ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം ഇനി മുതൽ രാവിലെ 10:30 നാണ് പുറപ്പെടുക. കൊച്ചിയിൽ നിന്ന് രാവിലെ 10:15 ന് പുറപ്പെടുന്ന വിമാനം ഇനി മുതൽ രാവിലെ 7 മണിക്ക് പറന്നുയരും. കോഴിക്കോട് നിന്നും സലാലയിലേക്കുള്ള സർവീസുകളിൽ മാറ്റമില്ലെങ്കിലും, മസ്കത്തിലേക്കുള്ള വിമാനങ്ങളുടെ സമയത്തിൽ നേരിയ മാറ്റമുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കും, വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുമാണ് ഇനി മസ്കത്തിലേക്ക് കോഴിക്കോട് നിന്നും വിമാനങ്ങൾ പുറപ്പെടുക. മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനങ്ങളുടെ സമയത്തിലും മാറ്റങ്ങളുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ നാലരയ്ക്കും, തിങ്കളാഴ്ച രാവിലെ 8.20 നുമാണ് ഇനി കൊച്ചിയിലേക്ക് എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുക. മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനങ്ങൾ വെള്ളിയാഴ്ച പുലർച്ചെ 1.45 നും, ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 11 മണിക്കും പുറപ്പെടും.


Latest Related News