Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വിവിധ മേഖലകളിൽ പരസ്പര ധാരണ,കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് തിരിച്ചു 

September 15, 2019

September 15, 2019

കുവൈത്ത് ലേഖകൻ,ന്യൂസ്‌റൂം 

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സന്ദർശനം നടത്തുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കുവൈത്ത്‌  തൊഴിൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള സാമ്പത്തിക കാര്യ മന്ത്രി മറിയം അഖീൽ,വിദേശകാര്യ ഉപമന്ത്രി ഖാലിദ്‌ സുലൈമാൻ ജാറല്ല എന്നിവരുമായി ചർച്ച നടത്തി.ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ , നേഴ്സുമാർ,ഗാർഹിക തൊഴിലാളികൾ  മുതലായവർ നേരിടുന്ന  വിവിധ പ്രശ്നങ്ങൾ കുവൈത്ത്‌ അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചതായി മന്ത്രി മുരളീധരൻ അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് കുവൈത്ത്‌ അധികൃതരിൽ നിന്നും ഉറപ്പ്‌ ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

മനുഷ്യ വിഭവ ശേഷി,വ്യാപാരം, ഊർജ്ജം,പ്രതിരോധം , സുരക്ഷ,നിക്ഷേപം സാംസ്കാരികം മുതലായ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ചർച്ചകളിൽ ധാരണയായതായും മന്ത്രി അറിയിച്ചു. നേരത്തെ കുവൈത്ത്‌ വിദേശകാര്യമന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹുമായി മന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു.എന്നാൽ  ഇന്ന് അടിയന്തിരമായി വിളിച്ചു ചേർത്ത ഇസ്ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത്‌ വിദേശകാര്യമന്ത്രി ജിദ്ദയിലേക്ക്‌ പോയതിനാൽ വിദേശകാര്യ ഉപമന്ത്രിയുമായാണു മുരളീധരൻ   കൂടിക്കാഴ്ച നടത്തിയത്.രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മന്ത്രി വി.മുരളീധരൻ ഇന്ന് വൈകീട്ട്  ഇറാഖിലേക്ക്‌ തിരിച്ചു.


Latest Related News