Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ബഹുനില പാർക്കിങ് കെട്ടിടത്തിൽ നിന്ന് കാർ താഴേക്ക് വീണു,ഒരാൾ മരിച്ചു

November 01, 2019

November 01, 2019

ദുബായ് : ദുബായിൽ മൂന്നാം നിലയിലെ പാര്‍ക്കിങ്ങില്‍ നിന്നും കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച്‌ ഡ്രൈവര്‍ മരിച്ചു.വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ദുബൈ എയര്‍പോര്‍ട്ട് കാര്‍ഗോ വില്ലേജിലെ പാര്‍ക്കിങ് കെട്ടിടത്തിലാണ് അപകടം. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പാര്‍ക്കിങ്ങിൽ കാര്‍ റിവേഴ്‌സ് എടുത്ത് നിര്‍ത്തുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

കെട്ടിടത്തിന്റെ ചുമരിലിടിച്ച്‌ തകര്‍ന്നാണ് കാര്‍ താഴേക്ക് മറിഞ്ഞതെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്റ്റർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി അറിയിച്ചു. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഏഷ്യന്‍ വംശജനാണ് മരിച്ചത്. എന്നാല്‍ ഏതു രാജ്യക്കാരനാണെന്ന വിവരം ലഭ്യമല്ല. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.


Latest Related News