Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
റാസൽഖൈമയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, യുവതി മരിച്ചു

April 12, 2022

April 12, 2022

റാസൽ ഖൈമ : റാസൽഖൈമയിൽ ഉണ്ടായ കാറപകടത്തിൽ 26 കാരിയായ സ്വദേശി യുവതി മരിച്ചു. ആറും നാലും വയസ്സ് പ്രായമുള്ള കുട്ടികളുടെ മാതാവായ യുവതിയാണ് മരിച്ചത്. രാത്രി 12:30 നാണ് അപകടമുണ്ടായത്. 

വാഹനമോടിക്കുകയായിരുന്ന യുവതിക്ക് നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയും, കാർ തലകീഴായി മറിയുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. ഓപ്പറേഷൻ റൂമിലൂടെ അപകടസന്ദേശം ലഭിച്ചയുടൻ ട്രാഫിക് പട്രോൾ സംഘം സ്ഥലത്തെത്തിയെങ്കിലും യുവതി മരണപ്പെട്ടിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി അൽ ഹുദിയബായിൽ സംസ്കരിച്ചു.


Latest Related News