Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അപൂർവ ചിത്രങ്ങൾ പുറത്ത്,ദുബായ് ഭരണാധികാരിയുടെ മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കാമ്പയിൻ നിർത്തിവെച്ചു

August 11, 2021

August 11, 2021

ദുബായ്: ദുബായ് ഭരണാധികാരിയുടെ മകളായ ലത്തീഫ രാജകുമാരിയെ മോചിപ്പിക്കാനുള്ള ക്യാംപെയ്ന്‍ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്.ലത്തീഫ രാജകുമാരിയുടെ പുതിയ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ക്യാംപെയ്ന്‍ നിര്‍ത്തിവെച്ചത്.

ലത്തീഫ രാജകുമാരിയും ഇവരുടെ കസിനും സിയോനദ് ടെയ്‌ലര്‍ എന്ന ബ്രിട്ടീഷ് വനിതയും ഐസ്‌ലാന്റില്‍ ഉള്ള ഒരു ഫോട്ടോയാണ് പുറത്തുവന്നത്. സിയോനദ് തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നേരത്തെയും ലത്തീഫ രാജകുമാരിക്കൊപ്പമുള്ള ഫോട്ടോ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.അതേസമയം,ലത്തീഫ ഇതുസംബന്ധിച്ച് നേരിട്ട് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.


Latest Related News