Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു.എ.ഇ യിലേക്ക് തിരിച്ചുവരുന്ന പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല

July 21, 2020

July 21, 2020

ദുബായ് : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാരിൽ പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നിലവിൽ യു.എ.ഇ യിലേക്ക് തിരിച്ചുവരുന്നവർ ഇന്ത്യയിലെ അംഗീകൃത ലബോറട്ടറികളിൽ പരിശോധന നടത്തി കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിബന്ധന.യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. എന്നാൽ പന്ത്രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇതിന്റെ ആവശ്യമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗിക ബ്ലോഗിൽ അറിയിച്ചു.കമ്പനിയുടെ ട്വിറ്റർ പേജിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News