Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
ജനങ്ങളെ ആരുടെ മുണ്ടിന്റെ കോന്തലയിലും കെട്ടിയിടാനാവില്ലെന്ന് മുഖ്യമന്ത്രി

October 24, 2019

October 24, 2019

തിരുവനന്തപുരം: എല്‍.ഡി.എഫിന് അഭിമാനകരമായ വിജയം സമ്മാനിച്ച എല്ലാ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ദുഷ്പ്രചരണങ്ങളേയും തള്ളിക്കളഞ്ഞ് തങ്ങളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് എല്‍.ഡി.എഫിനും സര്‍ക്കാരിനും പിന്തുണ നല്‍കിയ വോട്ടര്‍മാര്‍ക്ക്  പിണറായി വാര്‍ത്താ സമ്മേളനത്തില്‍ നന്ദി അറിയിച്ചു.

'തെരഞ്ഞെടുപ്പ് വിജയം ഭാരിച്ച ഉത്തരവാദിത്തം ഞങ്ങളില്‍ ഏല്‍പ്പിക്കുന്നതെന്ന തിരിച്ചറിവ് തന്നെയാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ക്ക് ഒരുകാര്യം മാത്രമേ വിനയാന്വിതമായി ജനങ്ങളോട് വ്യക്തമാക്കാനുള്ളൂ. ജനങ്ങള്‍ എല്‍.ഡി.എഫിലും സര്‍ക്കാരിലും അര്‍പ്പിച്ച വിശ്വാസം കാത്തൂസൂക്ഷിക്കും.' അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ എല്ലാ ശ്രമവും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏത് കാറ്റിലും ഉലയാത്ത കോട്ട എന്നായിരുന്നു ആറ് മണ്ഡലങ്ങളേയും യു.ഡി.എഫ് വിശേഷിപ്പിച്ചത്. ഇതില്‍ മൂന്നിടത്തും എല്‍.ഡി.എഫ് ജയിച്ചു. അരൂര്‍ എല്‍.ഡി.എഫ് ജയിച്ച മണ്ഡലമായിരുന്നു. അവിടെ വിജയിക്കാനായില്ല. എങ്കിലും മൊത്തമായി എടുത്താല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എല്‍.ഡി.എഫിന് 91 എം.എല്‍എമാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് കൂടി വന്നപ്പോള്‍ അത് 93 ആയി.2016 മായി താരതമ്യപ്പെടുത്തിയാല്‍ ജനകീയ അടിത്തറയും ജനപിന്തുണയും വര്‍ധിച്ചു. എല്ലാ ഉപതെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന്റെ വോട്ട് വര്‍ധിപ്പിക്കാനായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കിയാല്‍ എല്‍.ഡി.എഫിന് വോട്ട് വര്‍ധന ഉണ്ടാക്കാനായി. ഇതിലൂടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന ഉറച്ച പിന്തുണയാണ് കാണാന്‍ കഴിയുന്നത്.

'നമ്മുടെ സംസ്ഥാനത്ത് ഒരു വേര്‍തിരിവുകള്‍ക്കും സാധ്യതയില്ല. ജാതിമത സങ്കുചിത ശക്തികള്‍ക്ക് നമ്മുടെ സംസ്ഥാനത്ത് വേരോട്ടം ഇല്ല. ആ ശക്തികള്‍ക്കെതിരെ മതനിരപേക്ഷ രാഷ്ട്രീയം വന്‍ വിജയം നേടുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വരളില്ല എന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.'


Latest Related News