Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ബസ്സപകടത്തിൽ രണ്ടു പേർ മരിച്ചു

February 03, 2021

February 03, 2021

ദുബായ് : ദുബായിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തുപേർക്ക് പരിക്കുണ്ട്. അൽ ഖൈൽ റോഡിൽ ചൊവ്വാഴ്ച രാവിലെ 6.30നായിരുന്നു അപകടം.അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന്  പൊലീസ് ഉത്തരവിട്ടു.

ഒരു ലൈനിൽ നിന്ന് ബസ് മറ്റൊരു ലൈനിലേക്ക് പൊടുന്നനെ മാറിയതാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ബസ് മറ്റു രണ്ടു ബസുകളിൽ ചെന്നിടിക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ ബാരിയറിൽ ഇടിച്ച് ബസ് മറിയുകയും ചെയ്തു. അപകടകരമായ ഡ്രൈവിംഗാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ട്രാഫിക് പൊലീസ് ജനറൽ ഡിപാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. സംഭവം നടന്നയുടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മാസവും ദുബൈയിൽ രണ്ട് ബസ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News