Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
രഹസ്യ നീക്കം,ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദിയിൽ 

November 23, 2020

November 23, 2020

റിയാദ് : ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സഊദി അറേബ്യയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും സൗദിയിൽ സന്ദർശനം നടത്തുന്ന  യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായി ഇസ്‌റായേലിന്റെ കാന്‍ പബ്ലിക് റേഡിയോയും ആര്‍മി റേഡിയോയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നെതന്യാഹുവിന്റെ ഓഫീസോ ജറുസലേമിലെ യുഎസ് എംബസ്സിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തെൽ അവീവില്‍ നിന്ന് സൗദിയിലെ നിയോമിലേക്ക് ഒരു ബിസിനസ് ജറ്റ് വിമാനം പറന്നതായി ഏവിയേഷന്‍ ട്രാക്കിംഗ് ഡാറ്റ ഉദ്ധരിച്ച്‌ ഇസ്‌റായേൽ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടല്‍ തീരത്തെ ഈ നഗരത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മൈക്ക് പോംപിയോയും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്.

ഇസ്‌റായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ  സൗദിക്ക് മേൽ അമേരിക്ക സമ്മര്‍ദം ചെലുത്തിവരികയാണ്.. പോംപിയോയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് ഇതുസംബന്ധിച്ച ചര്‍ച്ചയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്ക ഇടപെട്ട് നടത്തിയ ചര്‍ച്ചകളുടെ ഫലമായി യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്‌റായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.

ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ ഇസ്‌റായേലുമായി നയതന്ത്ര ബന്ധത്തിന് ഇല്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്‌റായേലി വിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള വിലക്ക് സൗദി നീക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News