Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു.എ.ഇയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ബി.ആർ ഷെട്ടിയെ ബംഗളുരുവിൽ തടഞ്ഞു 

November 15, 2020

November 15, 2020

ദുബായ് : യു.എ.ഇയിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ പ്രമുഖ വ്യവസായി ബി.ആര്‍. ഷെട്ടിയെ ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ഇന്ത്യയില്‍ വിവിധ കേസുകള്‍ നിലനില്‍ക്കുന്നതിലാണ് ഷെട്ടിയുടെ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്. അതേസമയം, ഒപ്പമുണ്ടായിരുന്ന ഭാര്യയെ യാത്ര ചെയ്യാന്‍ അനുവദിച്ചു. ബംഗളുരുവില്‍ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യാനൊരുങ്ങവെയാണ് യാത്ര തടഞ്ഞത്.

സാമ്പത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടര്‍ന്ന് യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഇന്ത്യന്‍ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് ചെയര്‍മാനുമായിരുന്ന ബി.ആര്‍ ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക് മടങ്ങുമെന്ന് അറിയിച്ചിരുന്നു. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും യു.എ.ഇ അധികൃതരെ സത്യം ബോധ്യപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷയെന്നും ഷെട്ടി പറഞ്ഞിരുന്നു.

കമ്പനിക്കും ജീവനക്കാര്‍ക്കും ഓഹരി ഉടമകള്‍ക്കുമുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കും. താന്‍ യു.എ.ഇയില്‍ നിന്ന് മുങ്ങിയതല്ല. രോഗിയായ സഹോദരനെ സന്ദര്‍ശിക്കാനാണ് ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയത്. എന്‍.എം.സിയിലും ഫിനാബ്ലറിലും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളിലും നടന്ന ക്രമക്കേടുകളെ കുറിച്ച്‌ അന്വേഷിച്ചിരുന്നു. തട്ടിപ്പ് നടത്തിയത് ആരൊക്കെയാണെന്ന് ബോധ്യമായി. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കൂടിയാണ് യു.എ.ഇയിലേക്ക് പോകുന്നതെന്നും ഷെട്ടി പറഞ്ഞിരുന്നു. ഷെട്ടിയുടെ ഭാര്യയെ എന്‍.എം.സിയുടെ ചുമതലയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News