Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു.എ.ഇയിൽ നിന്നും കേരളത്തിലേക്ക് പോകുന്നവർക്ക് അത്യാകർഷക ഓഫറുകളുമായി വിമാനക്കമ്പനികൾ

February 25, 2022

February 25, 2022

ദുബായ് : യു.എ.ഇ.യിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിക്കുന്നവർക്ക് അധിക ബാഗേജുകൾ കൊണ്ടുപോകാൻ അനുമതി. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് നാല്പത് കിലോ വരെ ലഗേജുകൾ കൊണ്ടുപോകാമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസും സ്‌പൈസ് ജെറ്റും അറിയിച്ചു. ഇന്ത്യൻ യാത്രികരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് കമ്പനികൾ ഓഫറുകളുമായി രംഗത്തെത്തിയത്. 

അധിക ബാഗേജിന് ഈടാക്കിയിരുന്ന നിരക്കിലും മാറ്റങ്ങളുണ്ട്. പത്ത് കിലോ ലഗേജ് അധികമായി വഹിക്കാൻ 50 ദിർഹം (1000) രൂപയാണ് നിരക്ക്. മുൻപ് 200 ദിർഹമായിരുന്നു 10 കിലോയ്ക്ക് ഈടാക്കിയിരുന്നത്. 25 ദിർഹം നൽകിയാൽ അഞ്ച് കിലോ അധികം ഉൾപ്പെടുത്താനും അവസരമുണ്ട്. വിമാനടിക്കറ്റ് നിരക്കിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. ശരാശരി 600-700 ദിർഹമുണ്ടായിരുന്ന ടിക്കറ്റുകൾ ഇപ്പോൾ 300 ദിർഹം മുതൽ ലഭ്യമാണ്. അതേസമയം, എക്സ്പോ അടക്കമുള്ള മഹാമേളകൾ നടക്കുന്നതിനാൽ, കേരളത്തിൽ നിന്നും യു.എ.ഇ.യിലേക്ക് യാത്ര തിരിക്കുന്നവർക്ക് നിരക്ക് കൂടുതലാണ്.


Latest Related News