Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
നിർധനരായ കോവിഡ് രോഗികൾക്കായി കോഴിക്കോട് ആസ്റ്റർ മിംസിൽ ഫീൽഡ് ആശുപത്രി സജ്ജീകരിച്ചതായി ഡോ.ആസാദ് മൂപ്പൻ 

May 08, 2021

May 08, 2021

ദുബായ് : ചികിൽസിക്കാൻ സാമ്പത്തികശേഷിയില്ലാത്ത കോവിഡ് രോഗികൾക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഫീൽഡ് ആശുപത്രി സജ്ജീകരിച്ചു.വെന്റിലേറ്റർ, ഓക്സിജൻ സൗകര്യങ്ങളോട് കൂടിയ ഫീൽഡ് ആശുപത്രിയിൽ ഒരേസമയം അമ്പത്കേ രോഗികളെ കിടത്തി ചികിൽസിക്കാൻ കഴിയും.കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ ആശുപത്രിക്കു കീഴിൽ ഇത്തരമൊരു ഫീൽഡ്‌ ആശുപത്രി ഒരുങ്ങുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറിയുടെയും നിർദേശപ്രകാരമാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഗ്രൂപ് സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ ഡോ.ആസാദ് മൂപ്പൻ അറിയിച്ചു.ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡോ.ആസാദ്മൂപ്പന്റെ ഫെയ്സ്ബുക് പോസ്റ്റ് :

നിർധനരായ കോവിഡ് രോഗികൾക്ക് അൻപത് കിടക്കകളുള്ള വെന്റിലേറ്റർ, ബൈപാപ്പ്, ഓക്സിജൻ സൗകര്യങ്ങളോട് കൂടിയ ഫീൽഡ് ഹോസ്പിറ്റൽ കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ സേവനസന്നദ്ധരായ ജീവനക്കാരെയും ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. വരൂ നമുക്കൊരുമിച്ച് മുന്നേറാം. ആശുപത്രികളില് കിടക്കകളും ഐ സി യു ബെഡ്ഡുകളും ഒഴിവില്ലാതെ വന്നിരിക്കുന്ന സാഹചര്യത്തില് ജനങ്ങള്ക്കുണ്ടാകാന് പോകുന്ന ബുദ്ധിമുട്ടുകള് മനസ്സിലാക്കി മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറും നിര്ദ്ദേശിച്ചതനുസരിച്ചാണ് ഇത്തരം ഒരു ഫീൽഡ് ഹോസ്പിറ്റൽ വെറും അഞ്ച് ദിവസം മാത്രം സമയമെടുത്ത് യാഥാര്ത്ഥ്യമാക്കിയിരിക്കുന്നത് . കേരളത്തിലാദ്യമായാണ് കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ഫീല്ഡ് ഹോസ്പിറ്റല് എന്ന സങ്കല്പ്പം യാഥാര്ത്ഥ്യമാകുന്നത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News