Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സ്കൂൾ ബസ് മോഷ്ടിച്ച് വില്പന നടത്തി, ദുബായിൽ രണ്ട് ഏഷ്യക്കാർക്ക് ശിക്ഷ വിധിച്ചു

March 08, 2022

March 08, 2022

ദുബായ് : ഏറെ കാലമായി ഓടാതെ കിടന്ന സ്കൂൾ ബസ് മോഷ്ടിച്ചു വിറ്റ കേസിൽ രണ്ട് ഏഷ്യക്കാർക്ക് ശിക്ഷ. ഒരുവർഷം തടവും, 1,84, 000 ദിർഹം പിഴയുമാണ് ശിക്ഷ. വാഹനം മോഷണം പോയത് ശ്രദ്ധയിൽ പെട്ട ഉടമ, പോലീസിൽ വിവരമറിയിക്കുകയായിരുന്നു.


ജി.പി.എസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഷാർജയിലെ കാർ ഷോറൂമിലാണ് വാഹനമുള്ളതെന്ന് കണ്ടെത്തി. പ്രതികളിൽ ഒരാൾ ഈ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. 34,000 ദിർഹത്തിനാണ് ബസ് വിറ്റത്. കൂട്ടാളികളുടെ സഹായത്തോടെ ബസ് ഷാർജയിൽ എത്തിച്ച ശേഷം വ്യാജമായി പുതിയ രജിസ്‌ട്രേഷൻ നിർമിക്കുകയായിരുന്നു.


Latest Related News