Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അഷ്‌റഫ് താമരശ്ശേരിയുടെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്ത് പണം ആവശ്യപ്പെട്ടു,ദുബായ് പോലീസിൽ പരാതി

August 15, 2021

August 15, 2021

അജ്മാന്‍: യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശ്ശേരിയുടെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തതായി പരാതി.  ദുബൈ പൊലീസിലെ സൈബര്‍ സെല്ലിലാണ്​ പരാതി നല്‍കിയത്​. പേജ്​ ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഹാക്ക്​ ചെയ്​തവര്‍ ഫേസ്​ബുക്ക്​ വഴി പണം ആവശ്യപ്പെട്ട്​ പലര്‍ക്കും സന്ദേശം അയക്കുന്നുണ്ട്​. വെള്ളിയാഴ്ചയാണ് പേജ് ഹാക്ക് ചെയ്തത്. ഫേസ്ബുക്ക് വഴി 50,000 രൂപ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച്‌ സുഹൃത്ത് വിളിച്ചപ്പോഴാണ് ഇദ്ദേഹം വിവരം അറിയുന്നത്.ഇതോടെ സ്വന്തം ഫേസ്ബുക്ക് പേജില്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പേജി​ന്റെ  മെന്‍ററായ കുടുംബാംഗത്തിന്റെ  ഫേസ്​ബുക്ക് ഹാക്ക് ചെയ്ത സംഘം പേജിന്റെ  മറ്റ്​ അഡ്മിന്‍മാരെയെല്ലാം ഒഴിവാക്കി മെന്‍ററുടെ ഫേസ്​ബുക്ക്‌ അക്കൗണ്ടും നശിപ്പിച്ചുകളയുകയായിരുന്നു.

പേജ് അഡ്മിന്‍മാരെയെല്ലാം ഒഴിവാക്കിയാതിനാല്‍ ആര്‍ക്കും പേജിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. പലര്‍ക്കും പണം ആവശ്യപ്പെട്ട് മെസേജ് പോയതായി വിവരം ലഭിച്ചപ്പോഴാണ്​ ഫേസ്​ബുക്ക് പേജ് ഹാക്ക്​ ചെയ്​ത സംഭവം അഷ്‌റഫ്‌ താമരശ്ശേരി അറിയുന്നത്.

യു.എ.ഇയില്‍ മരിക്കുന്നവരുടെ വിവരങ്ങളും മൃതദേഹം കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ പേജിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ബ്ലൂ ടിക്കോട് കൂടി വെരിഫൈഡായ പേജിന്​ രണ്ട് ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സുണ്ട്​.

ഹാക്ക് ചെയ്ത സംഘം വെള്ളിയാഴ്ച രാത്രിയോടെ എഫ്.ബി പേജില്‍ സിനിമ ക്ലിപ്പിങ് വിഡിയോ പോസ്​റ്റ്​ ചെയ്തിട്ടുണ്ട്. താന്‍ ആരോടും പണം ആവശ്യപ്പെടുന്നില്ലെന്നും ആരും പണം നല്‍കരുതെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും അഷ്റഫ് താമരശ്ശേരി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ഹാക്കര്‍മാരെയും നിലവിലെ പേജ് കൈകാര്യം ചെയ്യുന്ന അഡ്മിനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


Latest Related News