Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായ് മലയാളിയായ അഷ്‌റഫ് കരയത്തിന് സാഹിത്യത്തിൽ ദേശീയ പുരസ്കാരം

January 09, 2022

January 09, 2022

അൻവർ പാലേരി 

ദുബായ്: ദുബായ് മലയാളിയായ നാദാപുരം സ്വദേശിക്ക് ദേശീയ പുരസ്‌കാരം.ദുബായിൽ പ്രവാസിയായ  അഷ്‌റഫ് കരയത്ത് എഴുതിയ 'ജനക ആന്‍ഡ് അഷ്ടവക്ര എ ജേര്‍ണി ബിയോണ്ട്'എന്ന പുസ്തകമാണ്ണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ്, നീല്‍സണ്‍ ഇന്ത്യ എന്നിവര്‍ നല്‍കുന്ന അവാര്‍ഡിന്  അർഹമായത്.അഷ്‌റഫ് കരയത്തിന്റെ ആദ്യ പുസ്തകമാണിത്.ഈ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് അഷ്‌റഫ്.

വായനക്കാരുടെ അഭിപ്രായം പരിഗണിച്ച്‌ 'ബെസ്റ്റ് ഡിബറ്റ് ഫിക്ഷന്‍'എന്ന വിഭാഗത്തിലാണ് പുരസ്കാരം. രൂപ പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറിക്കിയത്.

'വളരെ പൗരാണികമായ ചിന്തകളും അറിവുകളും ആധുനിക സാഹചര്യവുമായി ചേർത്തുവെച്ചുകൊണ്ടുള്ള പുനർവായനയാണ് പുസ്തകമെന്ന് ഗ്രന്ഥകാരൻ പറഞ്ഞു.ഇതിഹാസ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഈ കാലഘട്ടത്തിൽ എങ്ങനെ പ്രയോജനപ്പെടുമെന്ന അന്വേഷണം കൂടിയാണ് ഈ പുസ്തകമെന്നും അഷ്‌റഫ് പറഞ്ഞു.

പന്ത്രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കിയ നോവൽ ഇന്ത്യയിലും വിദേശത്തുമുള്ള വായനക്കാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.ഭാരതത്തിന്റെ ആത്മീയ സാഹിത്യപരമ്പര്യത്തിൽ വലിയ സ്ഥാനമുള്ള അഷ്ടാവക്ര ഗീതയുടെ ചുവട് പിടിച്ചാണ് പുസ്തകത്തിന്റെ പ്രമേയം.അഷ്ടാവക്രയിലെ സന്ദർഭങ്ങൾ അടർത്തിയെടുത്ത് ആധുനിക ജീവിത സാഹചര്യങ്ങളുമായി ചേർത്തുവെക്കാനാണ് പുസ്തകത്തിൽ ഗ്രന്ഥകാരൻ ശ്രമിച്ചത്.പുസ്തകം നേരത്തെ ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഉൾപെട്ടിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News