Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
അരുൺ ജെയ്‌റ്റ്‌ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

August 18, 2019

August 18, 2019

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്‌റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ജെയ്‌റ്റ്‌ലിക്ക്‌ എക്‌സ്‌ട്രാ കോര്‍പ്പോറിയല്‍ ലൈഫ്‌ സപ്പോര്‍ട്ട്‌ (ഇസിഎല്‍എസ്‌)നല്‍കിയിട്ടുണ്ട്‌.

ജീവിക്കാന്‍ ആവശ്യമായ വായു നല്‍കാന്‍ ഹൃദയത്തിനും ശ്വാസകോശത്തിനും സാധിക്കാത്ത അവസരത്തിലാണ്‌ ഇസിഎല്‍എസ്‌ നല്‍കുന്നത്‌. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ ഈ മാസം ഒമ്ബതിനാണ്‌ അറുപത്താറുകാരനായ ജെയ്‌റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്‌. കേന്ദ്രമന്ത്രി പിയൂഷ്‌ഗോയല്‍, കോണ്‍ഗ്രസ്‌ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, മനുഅഭിഷേക്‌ സിങ്‌വി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ബിഎസ്‌പി നേതാവ്‌ മായാവതി തുടങ്ങിയവര്‍ ജെയ്‌റ്റ്‌ലിയെ സന്ദര്‍ശിച്ചു. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍, ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തുടങ്ങിയവര്‍ കഴിഞ്ഞദിവസം ആശുപത്രിയില്‍ എത്തിയിരുന്നു.


Latest Related News