Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
കേരളത്തിലെ കുട്ടികളെ ഫുട്‍ബോൾ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജന്റീന

December 24, 2022

December 24, 2022

ന്യൂസ് ഏജൻസി
ന്യൂ ഡൽഹി: കേരളത്തിലെ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ അർജന്റീനയ്ക്ക് താൽപര്യമുണ്ടെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അർജന്റീന എംബസി കൊമേർഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ. ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലെയണൽ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകർ കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഫിഫ വേൾഡ് കപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു അദ്ദേഹം.

അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കും. കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബാളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാധ്യതകൾ പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ട് കാണാൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹൗസിൽ എത്തിയ ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയെ റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ പൊന്നാട അണിയിച്ചു, കൺട്രോളർ സി.എ അമീർ, ഇൻഫർമേഷൻ ഓഫീസർ സിനി.കെ.തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദനയോഗത്തിലും തുടർന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മലയാളി ആരാധകരുടെ ആഹ്ളാദ പ്രകടനവും ഫൈനലിന്റെ പ്രസക്ത ഭാഗങ്ങളും ചേർത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും അദ്ദേഹം  കണ്ടു.

അർജന്റീന ടീമിന്റെയും കേരളത്തിലെ ആരാധകരുടെ ആഹ്ളാദ പ്രകടനത്തിന്റെയും ചിത്രങ്ങൾ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ച് അദ്ദേഹം ആഹ്ളാദം പങ്കിട്ടു. തുടർന്ന് അർജന്റീന ഫാൻസിനൊപ്പം പന്ത് തട്ടി. എല്ലാവർക്കും ഒപ്പം സെൽഫിയിലും ഫോട്ടോ സെഷനിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത് .

കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ സ്വാഗതവും, കൺട്രോളർ സി.എ അമീർ നന്ദിയും പറഞ്ഞു.ഇൻഫർമേഷൻ ഓഫീസർ സിനി.കെ.തോമസ് ചടങ്ങിന് നേതൃത്വം നൽകി. കേരള ഹൗസിലെ വിവിധ വകുപ്പുകളുടെ തലവൻമാരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News