Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലെ ബിസിനസ് പ്രമുഖൻ ജോയ് അറക്കൽ അന്തരിച്ചു 

April 23, 2020

April 23, 2020

ദുബായ് : ദുബായിലെ ബിസിനസ് പ്രമുഖനും വയനാട് മാനന്തവാടി  വഞ്ഞോട് സ്വദേശിയുമായ  ജോയ് അറക്കൽ(54) ദുബായിൽ അന്തരിച്ചു. ഇന്നോവ റിഫൈനിങ് ആൻഡ് ട്രേഡിങ് ഉൾപെടെയുള്ള പ്രമുഖ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ്.2019 ൽ പത്തു വർഷത്തേക്കുള്ള ഗോൾഡ് റെസിഡൻസ് കാർഡ് നൽകി യു.എ.ഇ അദ്ദേഹത്തെ ആദരിച്ചിരുന്നു.കോഴിക്കോട് സ്വന്തമായി വീടുള്ള അദ്ദേഹം മാനന്തവാടിയിൽ 'അറക്കൽ പാലസ്' എന്ന പേരിൽ 45,000 ചതുരശ്രയടി വലുപ്പമുള്ള വീട് പണിത് ഒരു വർഷം മുമ്പാണ് താമസം തുടങ്ങിയത്.ഇപ്പോൾ കുടുംബ സമേതം ദുബായിലാണ് താമസം.  കപ്പൽ ജോയ് എന്ന് നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന ജോയ്  അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ  എന്ന ‘നിലയിൽ നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്.

വയനാട്ടിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിരുന്നു. 

ഭാര്യ : സെലിൻ. മക്കൾ : അരുൺ ജോയ്,ആഷ്‌ലി ജോയ്. പിതാവ് ഉലഹന്നാൻ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.       

 


Latest Related News