Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
അറബ് കപ്പ് : അവസാനമിനിറ്റിലെ ഗോളിന് ഒമാനെ വീഴ്ത്തി, ഖത്തർ ക്വാർട്ടർ ഫൈനലിൽ

December 03, 2021

December 03, 2021

ഫിഫ അറബ് കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ ഖത്തറിന് ത്രസിപ്പിക്കുന്ന ജയം. ഒമാനെ നേരിടാൻ ഇറങ്ങിയ ആതിഥേയർ അവസാനമിനിറ്റിലെ ഗോളിലൂടെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കിയത്. ആദ്യമത്സരത്തിലും വിജയിച്ച ഖത്തറിന് ഇറാഖുമായാണ് ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരം. ഇതിൽ തോറ്റാൽ പോലും ടീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. 

32 ആം മിനിറ്റിൽ അക്രം അഫീഫ് പെനാൽറ്റിയിലൂടെ നേടിയ ഗോളിന് ഖത്തറാണ് മത്സരത്തിൽ ലീഡെടുത്തത്. ഇടവേളയ്ക്ക് ശേഷം ഖാലിദ് ഖലീഫ അൽ ഹജ്‌രിയിലൂടെ ഒമാൻ തിരിച്ചടിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാനമിനിറ്റിൽ ഒമാൻ താരം ഫഹ്മി ദർബൈൻ സ്വന്തം വലയിൽ പന്തെത്തിച്ചതോടെ മത്സരം ഖത്തർ വിജയിക്കുകയായിരുന്നു. പന്ത് ഗോൾവര കടന്നോ എന്ന സംശയത്തിനൊടുവിൽ വീഡിയോ റെഫറൽ സംവിധാനത്തിലൂടെയാണ് ഗോൾ അനുവദിച്ചുനൽകിയത്. അവസാനഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ ആണ് ഒമാന്റെ എതിരാളികൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകളാണ് ക്വാർട്ടർഫൈനലിലേക്ക് മുന്നേറുക.


Latest Related News