Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
എ.ആർ. റഹ്മാനും കുടുംബവും ഉംറ ചെയ്ത് മടങ്ങി

April 10, 2022

April 10, 2022

മക്ക : സംഗീത ലോകത്തെ പകരം വെക്കാനില്ലാത്ത പ്രതിഭകളിലൊന്നായ എ.ആർ.റഹ്മാൻ വീണ്ടും ഉംറ തീർത്ഥാടനം നിർവഹിച്ചു. തന്റെ മൂന്ന് മക്കൾക്കൊപ്പമാണ് ഓസ്കാർ പുരസ്കാരജേതാവുകൂടിയായ സംഗീത സംവിധായകൻ ഉംറയ്‌ക്കെത്തിയത്. കോവിഡ് മുൻപ് എല്ലാ വർഷവും ഉംറ നിർവഹിക്കാറുള്ള റഹ്മാന് കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് വ്യാപനം കാരണം മക്കയിലെത്താൻ കഴിഞ്ഞിരുന്നില്ല. 


വിശ്വാസികൾ പരിശുദ്ധ കഅബയെ വലംവെയ്ക്കുന്ന ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ റഹ്മാൻ പങ്കുവെച്ചിട്ടുണ്ട്. മക്കളായ റഹീമ റഹ്മാൻ, ഖദീജ റഹ്മാൻ, എ.ആർ അമീൻ എന്നിവരും പിതാവിനൊപ്പം ഉംറ ചെയ്യാനെത്തി. മക്കയിലെ അൽ മർവ്വ റയ്ഹാൻ ഹോട്ടലിലെ ഷെഫ് ആയ ഹക്കീമുൽ  ഇസ്ലാമുമൊത്തുള്ള റഹ്‌മാന്റെ സെൽഫിയും സമൂഹമാധ്യമങ്ങളിൽ  പ്രചരിച്ചു. ഹക്കീമുൽ ഇസ്ലാം തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.


Latest Related News