Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
അമിതാഭ് ബച്ചന്റെ കരൾ 75 ശതമാനവും പ്രവര്‍ത്തിക്കുന്നില്ല,കാരണം വ്യക്തമാക്കി ബിഗ് ബോസ്

August 21, 2019

August 21, 2019

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന് ഗുരുതര കരള്‍ രോഗമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം തന്നെയാണ് രോഗത്തിന്റെ കാര്യം വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മദ്യപാനികളില്‍ കണ്ടുവരുന്ന ഗുരുതര രോഗമായ ലിവര്‍ സിറോസിസ് ആണ് തനിക്കെന്നും രോഗം മൂലം തന്റെ കരള്‍ 75 ശതമാനം പ്രവര്‍ത്തനരഹിതമാണെന്നും 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അമിതാഭ് ബച്ചന്‍ തന്നെ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

1982 ല്‍ കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അമിതാബ് ബച്ചന് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവരികയും ചെയ്തു.
അന്ന് ആ രക്തത്തിലൂടെ പകര്‍ന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവര്‍ സിറോസിസിന് കാരണമായതെന്ന് ബച്ചന്‍ പറയുന്നു.

കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രൈസിസ്, വീങ്ങിയ കോശങ്ങള്‍, സ്റ്റാര്‍ ടിഷ്യുകള്‍, കേടായ കോശങ്ങള്‍ തുടങ്ങിയവ രൂപപ്പെട്ട് കരള്‍ ദ്രവിക്കുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്.

അതേസമയം പന്ത്രണ്ട് ശതമാനം പ്രവര്‍ത്തിക്കുന്ന കരളുമായി പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത അറിഞ്ഞതോടെ ആരാധകർ  പരിഭ്രാന്തിയിലാണ്.


Latest Related News