Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ആമിന ഉമ്മക്ക് വീടിന്റെ ആധാരം തിരിച്ചുകിട്ടി,വാക്കുപാലിച്ച് എം.എ.യുസുഫ് അലി

December 07, 2021

December 07, 2021

"ഞാന്‍ ചെക്കപ്പിന് പോകാന്‍ മകളുടെയടുത്ത് പോയപ്പോഴാണ് യൂസുഫലി സാറിനെ കണ്ടത്. അന്നേരമാണ് കത്ത് കൊടുത്തത്. കാര്യങ്ങള് പറഞ്ഞു. ഉമ്മ വെഷമിക്കേണ്ട, ആധാരം എടുപ്പിച്ചു തരാമെന്ന് പറഞ്ഞു. ഇന്നെനിക്ക് ആധാരം കിട്ടി. ഒരുപാട് നന്ദിയുണ്ട്. ഞാനും എന്‍റെ മക്കളും പെരുവഴിയിലായേനെ. എനിക്കതു മാറ്റിത്തന്നതില്‍ സന്തോഷായി. കോടി പുണ്യം കിട്ടും. പടച്ചോന്‍ എന്നെക്കൊണ്ടുപോയി മുട്ടിച്ചു തന്നതാ."- ഇത്  എറണാകുളം കാഞ്ഞിരമറ്റത്തെ ആമിന ഉമ്മയുടെ വാക്കുകൾ.ആമിന ഉമ്മക്കും കുടുംബത്തിനും ഇനി ബാങ്കിൽ അടച്ചുതീർക്കേണ്ട കുടിശ്ശികയും ജപ്തി ഭീഷണിയുമില്ലാതെ സ്വസ്ഥമായി വീട്ടിൽ കിടന്നുറങ്ങാം.

യൂസുഫലിയുടെ നിര്‍ദേശ പ്രകാരം 3,81,160 രൂപയുടെ കുടിശ്ശിക ലുലു ഗ്രൂപ് കഴിഞ്ഞ ദിവസം ബാങ്കില്‍ അടച്ചു. ഇതോടെയാണ് ആമിന ഉമ്മയുടെ വീടിന്‍റെ ജപ്തി ഒഴിവായയത്. ആമിനയുടെ ഭര്‍ത്താവ് കാന്‍സര്‍ രോഗിയാണ്. 50,000 രൂപ ധനസഹായവും നല്‍കി. തന്നെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷിച്ചവരെ കാണാനും നന്ദി പറയാനും എത്തിയപ്പോഴാണ് യൂസുഫലി ആമിന ഉമ്മയെ കണ്ടത്. ആമിനയുടെ ദയനീയാവസ്ഥ കണ്ട് അപ്പോള്‍ തന്നെ യൂസുഫലി ഇടപെടുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 

 


Latest Related News