Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ആലപ്പുഴ സ്വദേശി കുത്തേറ്റു മരിച്ചു

November 16, 2020

November 16, 2020

ദുബായ് : ദുബായില്‍ മലയാളി കുത്തേറ്റ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകന്‍(31) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് മരിച്ച അജിത് അശോകന്‍. അനധികൃത മദ്യ വ്യാപാരം നടത്തുന്നയാളുമായി മറ്റൊരു സംഘം നടത്തിയ വാക്കു തര്‍ക്കത്തിനിടെ അജിത്തിന് കുത്തേല്‍ക്കുകയായിരുന്നു.രക്തം വാര്‍ന്നു കിടന്ന അജിത്തിനെ ഏറെക്കഴിഞ്ഞാണ് മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ചത്.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബാക്കര്‍ മൊഹിബിയുടെ സത്‍വ ശാഖയില്‍ ഹൗസ് ഹോള്‍ഡ് ഇന്‍ചാര്‍ജാണ് അജിത്. നാലുവര്‍ഷം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്.
താമസ സ്ഥലമായ ബര്‍ദുബയിലാണ് സംഭവം.
ഭാര്യ: ദൃശ്യ. മകള്‍: ഒരു വയസ്സുള്ള ധ്യാന്‍വി റാം (കനി).
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News