Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
തുഷാറിന്റെ വാദം പൊളിച്ചടുക്കി അജ്‌മാൻ കോടതി

August 26, 2019

August 26, 2019

ദുബായ് : ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പ്രതിയായ വണ്ടിചെക്ക് കേസില്‍ ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. ചെക്ക് മോഷ്ടിച്ചതാണെന്ന തുഷാറിന്റെ വാദം തള്ളിയ കോടതി മോഷണ സമയത്ത് എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകനോട് പ്രോസിക്യൂഷൻ ചോദിച്ചു.അതിനിടെ,പ്രോസിക്യൂഷന്റെ മധ്യസ്ഥതയിൽ കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.തുഷാർ മുന്നോട്ടു വെച്ച തുക അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ നാസിൽ അബ്ദുള്ള ഉറച്ചു നിന്നതാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെടാൻ കാരണം.

തെളിവെടുപ്പ് നടപടികളുടെ ഭാഗമായി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല രാവിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരായിരുന്നു. യു.എ.ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്.നാസിൽ കോടതിയിൽ സമർപ്പിച്ച മുഴുവൻ തെളിവുകളും തുഷാറിന്റെ വാദങ്ങളെ നിരാകരിക്കുന്നവയാണ്.അതിനാൽ തന്നെ കേസിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ തുഷാറിന്റെ നാട്ടിലേക്കുള്ള മടക്ക യാത്ര അനിശ്ചിതമായി നീളും. കേസ് ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ പാസ്പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാര്‍ ഏറെകാലം യു.എ.ഇയില്‍ കുടുങ്ങും.അതല്ലെങ്കിൽ നാസിൽ ആവശ്യപ്പെടുന്ന മുഴുവൻ തുകയും തുഷാർ നൽകേണ്ടി വരും.20 ദിവസത്തിനകം നിലവിലെ ജാമ്യ കാലാവധി അവസാനിക്കും.


Latest Related News