Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് ഏപ്രിലില്‍ ആരംഭിക്കും

December 29, 2018

December 29, 2018

മസ്‌കത്ത്: കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് ഏപ്രിലില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ മാത്രമാണ് ഉണ്ടാവുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നെറ്റ് വര്‍ക് പ്ലാനിങ് ആന്‍ഡ് ഷെഡ്യൂളിങ് മാനേജര്‍ രൂപാലി ഹാലങ്കാര്‍ മുതിര്‍ന്ന കെ എം സി സി നേതാവും സാമൂഹികപ്രവര്‍ത്തകനുമായ പി എ വി അബൂബക്കറിന് നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.


ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കും. ആഴ്ചയില്‍ മൊത്തം സര്‍വിസുകളുടെ എണ്ണം 26 ആക്കി ഉയര്‍ത്തും. ഒമാനില്‍ ജോലിചെയ്യുന്ന കേരളീയരായ യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതായും രൂപാലി ചൂണ്ടിക്കാട്ടി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മസ്‌കത്തിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി എ വി അബൂബക്കര്‍ കേന്ദ്ര വ്യോമയാനമന്ത്രി, കേരള മുഖ്യമന്ത്രി, എയര്‍ ഇന്ത്യ അധികൃതര്‍, കിയാല്‍ അധികൃതര്‍, എയര്‍ ഇന്ത്യ ഒമാന്‍ മേധാവി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കണ്ണൂര്‍ - മസ്‌കത്ത് സര്‍വിസ് അനന്തമായി വൈകിപ്പിക്കുന്നത് പ്രതിഷേധാര്‍ഹവും നീതീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം നിവേദനത്തില്‍ പറഞ്ഞിരുന്നു. ഈ നിവേദനത്തിനുള്ള മറുപടിയിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സര്‍വിസ് തുടങ്ങുന്ന സമയം അറിയിച്ചത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകള്‍ വൈകുന്നത് വിദേശ വിമാനക്കമ്ബനികളുടെ സര്‍വിസുകളും വൈകാന്‍ കാരണമാക്കും. ഒമാനില്‍നിന്ന് സലാംഎയറും ഒമാന്‍ എയറും കണ്ണൂരിലേക്ക് സര്‍വിസ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും എയര്‍ ഇന്ത്യ സര്‍വിസുകള്‍ വൈകുന്നതിനാല്‍ ഇവയും വൈകാനാണ് സാധ്യത.


Latest Related News