Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
എയർ ഇന്ത്യ ചതിച്ചു,കൊച്ചിയിലേക്കുള്ള മുന്നൂറോളം യാത്രക്കാർ ദുബായിൽ കുടുങ്ങി

July 28, 2019

July 28, 2019

ദുബായ് : ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനം 24 മണിക്കൂർ പിന്നിട്ടിട്ടും പുറപ്പെടാത്തതിനാൽ യാത്രക്കാർ ദുരിതത്തിലായി.ഇന്നലെ(ശനിയാഴ്ച) ഉച്ചയ്ക്ക് പ്രാദേശിക സമയം 1.30 ന് പുറപ്പെടേണ്ടിയിരുന്ന എ.ഐ 934 വിമാനമാണ് യാത്ര വൈകിക്കുന്നത്. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ കൊച്ചിയിലേക്ക് പോകേണ്ട യാത്രക്കാർ ദുബായ് വിമാനത്താവളത്തിലെത്തി ബോഡിങ് പാസ് എടുത്തു പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് മാത്രമാണ് വിമാനം വൈകുമെന്ന വിവരം അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റിയെങ്കിലും 24 മണിക്കൂർ കഴിഞ്ഞിട്ടും യാത്ര തിരിക്കാത്തതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെക്കുകയാണ്.

 

പ്രായമായവരും പിഞ്ചുകുട്ടികളുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനം വൈകുന്നത് മൂലം ദുരിതമനുഭവിക്കുന്നത്. അതേസമയം ഇന്ന് പുറപ്പെടേണ്ട മറ്റ് വിമാനങ്ങളും വൈകുന്ന സാഹചര്യമാണ് നിലവിലുള്ളത്.എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.

 


Latest Related News