Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
അരാംകോ ആക്രമണം : അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയെന്ന് സൗദി വിദേശകാര്യ സഹമന്ത്രി

September 22, 2019

September 22, 2019

റിയാദ്: സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സൗദി ആവർത്തിച്ചു.ആയുധങ്ങളെല്ലാം ഇറാന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയുണ്ടാകുമെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു.
റിയാദില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് വിദേശ കാര്യ സഹമന്ത്രി സൗദി അരാംകോ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്ന് ആവര്‍ത്തിച്ചത്.

സൗദി അന്വേഷണം നടത്തുകയാണ്. ഇറാന്‍ നിര്‍മിതമാണ് ആയുധങ്ങള്‍. യു.എന്‍ അന്വേഷണ സംഘത്തോട് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.
260 മിസൈലുകളും 150 ഡ്രോണുകളുമാണ് ഇറാന്‍ ഇതുവരെ സൗദിക്ക് നേരെ അയച്ചത്. എല്ലാം തീവ്രവാദികളുടെ സഹായത്തോടെയായിരുന്നു. എന്നാല്‍,ഇറാന്റെ അതിര്‍ത്തിക്ക് നേരെ ഒരു ബുള്ളറ്റ് പോലും സൗദി അറേബ്യ അയച്ചിട്ടില്ലെന്നും അവരും ഞങ്ങളും വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Latest Related News