Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബിയിൽ വാഹനാപകടം : രണ്ട് ഏഷ്യൻ വംശജർ മരിച്ചു, 11 പേർക്ക് പരിക്ക്

February 22, 2022

February 22, 2022

അബുദാബി : അൽ ഐൻ റോഡിൽ ബസ്സും മറ്റൊരു വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഷ്യൻ വംശജരായ രണ്ടുപേർ മരണമടഞ്ഞതായി അബുദാബി പോലീസ് അറിയിച്ചു. 11 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ തവാം, ശൈഖ് ശഖ്ബൂത് മെഡിക്കൽ സിറ്റി എന്നീ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. 

അപകടത്തിൽ പെട്ട മുഴുവൻ ആളുകളും ഏഷ്യൻ വംശജരാണെന്ന് സ്ഥിരീകരിച്ചു. അതേസമയം, മരണപ്പെട്ടവരുടെ രാജ്യമടക്കമുള്ള വിവരങ്ങളിൽ വ്യക്തതയില്ല. വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കാഞ്ഞതും, അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് അൽ ഐൻ ട്രാഫിക് പോലീസ് അറിയിച്ചു.


Latest Related News