Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അബുദാബിയിൽ അമ്മായിയമ്മയെ കൊലപ്പെടുത്തിയ മരുമകളുടെ മൊഴി പുറത്ത്,ഷജനയുടെ ജീവിതം ഇനി ജയിലഴിക്കുള്ളിൽ

April 06, 2022

April 06, 2022

അബുദാബി: വാക്ക് തര്‍ക്കത്തിനിടെയാണ് ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി പൊന്‍കുന്നംകാരി ഷജന.

അമ്മായി അമ്മയെ കൊലപ്പെടുത്തിയ ഷജനയ്ക്ക് ഇനി യു.എ.ഇയിലെ ജയിലില്‍ കഴിയാം. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ സഞ്ജുവിന്റെ മാതാവ്, പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരുമകളുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷം ഭാര്യയേയും അമ്മയേയും യുവാവ് അബുദാബിയിലേക്ക് കൊണ്ടുപോയി. ഗള്‍ഫിലെത്തിയ ശേഷം നവവധുവും അമ്മായി അമ്മയും തമ്മില്‍ അത്ര പൊരുത്തം ഉണ്ടായിരുന്നില്ല. തമ്മില്‍ കാണുമ്പോഴൊക്കെ ഇരുവരും  വഴക്കായിരുന്നു. റമദാന്‍ മാസത്തിലെ നോമ്പെടുക്കാൻ  ആവശ്യപ്പെട്ടെങ്കിലും ഷജന തയ്യാറായില്ല. സഞ്ജുവും അമ്മയും നോമ്പെടുത്തു.. ഇതിനിടെയായിരുന്നു കൈയ്യാങ്കളി.

റൂബി തന്നെയായിരുന്നു എല്ലാ ഭക്ഷണവും പാകം ചെയ്തിരുന്നത്. ഷജനയ്ക്കും സഞ്ജുവിനും ഉമ്മയായിരുന്നു ഭക്ഷണം വാരി കൊടുത്തിരുന്നത്. ഭാര്യയ്ക്ക് അതിഷ്ടമായിരുന്നില്ല. റൂബി തന്നെ എല്ലാം ചെയ്യുന്നതിനെതിരെ നവവധു പരാതി പറയുമായിരുന്നു. തന്നെ ഭക്ഷണം ഉണ്ടാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാനം. ഇതുമൂലം, കഴിഞ്ഞ രണ്ടു ദിവസമായി ഇരുവരും തമ്മില്‍ സംസാരിക്കാതെ ഇരിക്കുകയായിരുന്നു. സഞ്ജു ഇത് ചോദ്യം ചെയ്തപ്പോഴാണ് വഴക്കുണ്ടായത്. ഇതിനിടെ, പ്രകോപിതയായ ഷജന റൂബിയെ ചവിട്ടി വീഴ്ത്തുകയും അവരുടെ തല തറയിലിടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. ഗയാത്തില്‍ അല്‍ അന്‍സാരി എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. അമ്മയെ ഭാര്യ കൊലപ്പെടുത്തിയത് കാണേണ്ടി വന്നതിന്റെ ഷോക്കിലാണ് യുവാവ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News