Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അമുസ്ലിംകൾക്ക് ഇനി അബുദാബിയിൽ വിവാഹിതരാവാം, നിയമഭേദഗതി ഉടൻ

November 08, 2021

November 08, 2021

ദുബൈ : രാജ്യത്തെ അമുസ്ലികൾക്ക് വിവാഹിതരാവാനും, ആവശ്യമെങ്കിൽ വിവാഹമോചനം നേടാനും നിയമം വരുന്നു. ഇതിനായി നിലവിലെ പൗരനിയമത്തിൽ വേണ്ട ഭേദഗതികൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വിവാഹം, വിവാഹമോചനം, ജീവനാംശം, പിതൃത്വം തെളിയിക്കൽ, അനന്തരാവകാശം, കുട്ടികളുടെ രക്ഷകർതൃത്വം തുടങ്ങിയ കാര്യങ്ങൾ ഈ നിയമത്തിന്റെ കീഴിൽ ഉൾപ്പെടുത്തും. 

അമുസ്ലിംകളുടെ വിവാഹം സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യാൻ അബുദാബിയിൽ പുതിയ കോടതി സ്ഥാപിക്കുമെന്നും ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സായദ് അൽ നഹ്യാൻ അറിയിച്ചു. ഇംഗ്ലീഷിലും അറബിക്കിലും ഈ കോടതിയിൽ ആശയവിനിമയം നടത്താം. കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനും, ടൂറിസം മേഖലയെ വിപുലീകരിക്കാനുമാണ് ഈ നീക്കത്തിലൂടെ അബുദാബി ലക്ഷ്യമിടുന്നത്. ദൈർഖ്യം കൂടിയ വിസകൾ അനുവദിച്ചു തുടങ്ങുമെന്നും അബുദാബി നേരത്തെ വ്യക്തമാക്കിയിരുന്നു.


Latest Related News