Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
'ബൈക്ക് സിറ്റി' ബഹുമതി നേടി അബുദാബി, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ നഗരം

November 04, 2021

November 04, 2021

അബുദാബി : സൈക്കിൾ സൗഹൃദ നഗരങ്ങൾക്ക് ലഭിക്കുന്ന 'ബൈക്ക് സിറ്റി' ബഹുമതി നേടി അബുദാബി. ഇതാദ്യമായാണ് ഒരു ഏഷ്യൻ നഗരത്തിന് 'ബൈക്ക് സിറ്റി' പട്ടികയിൽ ഇടംപിടിക്കുന്നത്. യൂറോപ്യൻ നഗരങ്ങളായ പാരീസ്, കോപ്പൻഹേഗൻ, ഗ്ലാസ്‌കോ തുടങ്ങിയ നഗരങ്ങളാണ്  പട്ടികയിൽ അബുദാബിക്കൊപ്പം ഉള്ളത്. 

ഹുദൈരിയാത്ത് ദ്വീപിലെ സൈക്ലിങ് ട്രാക്കിൽ സംഘടിപ്പിച്ച പ്രത്യേകചടങ്ങിൽ യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിൽ നിന്നും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ 'ബൈക്ക് സിറ്റി' ലോഗോ സ്വീകരിച്ചു. പിന്നാലെ, ബൈക്ക് അബുദാബി ട്രാക്കിന്റെ ഉദ്ഘാടനവും ഇതേ ചടങ്ങിൽ നടന്നു. പരിസ്ഥിതിസൗഹൃദവും ആരോഗ്യപരവുമായ ശീലമാണ് സൈക്ലിങ് എന്നും, ഈ നേട്ടം കൂടുതൽ പേർക്ക് സൈക്ലിങ്ങിൽ താല്പര്യം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചടങ്ങിൽ പങ്കെടുത്ത യുസിഐ പ്രസിഡന്റ് ഡേവിഡ് ലാപ്പർട്ടിന്റ് പറഞ്ഞു.


Latest Related News