Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ചൂണ്ടയിട്ട് ലക്ഷങ്ങൾ നേടാം, അബുദാബി കിങ് ഫിഷ് ചാമ്പ്യൻഷിപ്പ് ഡിസംബർ രണ്ടിന്

November 21, 2021

November 21, 2021

അബുദാബി : പരമ്പരാഗത മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കിങ് ഫിഷ് ചാമ്പ്യൻഷിപ്പ് ഡിസംബർ 2 ന് ആരംഭിക്കും. 2022 ഏപ്രിൽ 22 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ദൽമ, അൽമുഗീറ, അൽദഫ്‌റ എന്നീ ചാമ്പ്യൻഷിപ്പുകളും ഉൾപെടും. വിവിധ വിഭാഗങ്ങളിലായി 20 ലക്ഷം ദിർഹമാണ് ( 4 കോടിയിലേറെ രൂപ) വിജയികളെ കാത്തിരിക്കുന്നത്.

യുഎഇ പൗരന്മാർക്കും, പ്രവാസികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. വല, തോക്ക്, കുന്തം മുതലായ വസ്തുക്കൾ ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിക്കരുതെന്നും, പരമ്പരാഗത ചൂണ്ടയിടലിലൂടെ പിടിക്കുന്ന മത്സ്യങ്ങളെ മാത്രമേ മത്സരത്തിന് പരിഗണിക്കൂ എന്നും സംഘാടകർ വ്യക്തമാക്കി. പുരുഷന്മാർക്കും സ്ത്രീകൾക്കും മത്സരത്തിന്റെ ഭാഗമാവാൻ അവസരമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http://kingfish.aldhafraftseival.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.


Latest Related News