Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബി ക്ലീനാകുന്നു, ജൂൺ മുതൽ പ്ലാസ്റ്റിക്ക് ബാഗുകൾക്ക് നിരോധനം

April 07, 2022

April 07, 2022

അബുദാബി : ഒരുതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ബാഗുകളെ തുടച്ചുനീക്കാനുള്ള നടപടിയുമായി അബുദാബി. ജൂൺ ഒന്ന് മുതൽ ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. 2020 ൽ നടപ്പിലായ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് നയമനുസരിച്ചാണ് നിരോധനം. 

നിലവിൽ പ്ലാസ്റ്റിക്ക് ബാഗുകൾക്ക് മാത്രമാണ് നിരോധനമെങ്കിലും, ഏറെ വൈകാതെ പതിനാറോളം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ നിരോധിച്ചേക്കുമെന്ന സൂചനയും അധികൃതർ നൽകി. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിരവികസനത്തിലേക്ക് മുന്നേറുന്നതിന്റെ ഭാഗമായാണ് അബുദാബി പ്ലാസ്റ്റിക്കിനെ പടികടത്തുന്നത്. നേരത്തെ, കുടിവെള്ളത്തിന്റെ കുപ്പികൾ വെൻഡിങ് മെഷീനിൽ നിക്ഷേപിച്ച്, പകരം ബസ് ടിക്കറ്റ് നൽകുന്ന നൂതനപദ്ധതിയും രാജ്യത്ത് ആരംഭിച്ചിരുന്നു.


Latest Related News