Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബൂദാബി ബിഗ്ടിക്കറ്റ്: 40 കോടി നേടി മലയാളിയും സുഹൃത്തുക്കളും

July 05, 2021

July 05, 2021

അബൂദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി മലയാളിയും സുഹൃത്തുക്കളും. ദുബൈയില്‍ ഡ്രൈവറായ കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ (37) പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം.സോമരാജനുള്‍പടേ 9 പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തത്.
മൂന്നുവര്‍ഷമായി രഞ്ജിത് ടിക്കറ്റെടുക്കുന്നുണ്ട്. ഹത്തയില്‍ പോയി മടങ്ങുന്ന വഴിയിലാണ് ഭാഗ്യം തേടിയെത്തിയ വിവരം അറിയുന്നതെന്നും ഇനി സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് ആലോചനയെന്നും രഞ്ജിത് പറഞ്ഞു.
  349886 എന്ന നമ്പറിനാണ് സമ്മാനം. 2008 മുതല്‍ ദുബായ് ടാക്്‌സിക്ക് കീഴില്‍ വിവിധ കമ്പനികളിലായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത്. ഇതോടൊപ്പം സെയില്‍സ്മാന്‍ ജോലിയും ചെയ്തിരുന്നു. ഭാര്യ: സഞ്ജീവിനി. മകന്‍: നിരഞ്ജന്‍. ദുബൈയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍ സ്വദേശികളാണ് രഞ്ജിതിന്റെ സുഹൃത്തുക്കളായ ഭാഗ്യവാന്‍മാര്‍.

 


Latest Related News