Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഓഗസ്റ്റ് 20 മുതല്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് അബുദബിയില്‍ പൊതു സ്ഥലങ്ങളില്‍ പ്രവേശനമില്ല

June 30, 2021

June 30, 2021

ദുബൈ:ഓഗസ്റ്റ് 20 മുതല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ പൊതു സ്ഥലങ്ങളില്‍ പ്രവേശനമുള്ളൂവെന്ന് അബുദബി. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദബി ദുരന്തനിവാരണ സമിതി അറിയിച്ചു. യു.എ.ഇയില്‍ വാക്സിന്‍ മുന്‍ഗണന പട്ടികയിലെ വിഭാഗങ്ങളിലെ 93 ശതമാനം പേര്‍ക്കും കുത്തിവയ്പ്പ്  നല്‍കിയ ശേഷമാവും തീരുമാനം നടപ്പിലാക്കുക. ഷോപ്പിങ് സെന്ററുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ജിമ്മുകള്‍, റിസോര്‍ട്ടുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ എല്ലാ ഇടങ്ങളിലും പ്രവേശിക്കണമെങ്കില്‍ വാക്‌സിന്‍ സ്വീകരണം നിര്‍ബന്ധമാക്കും. വാക്സിനേഷന്‍ ഇളവുള്ള വ്യക്തികള്‍ക്കും 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഈ തീരുമാനം ബാധകമല്ല.

 


Latest Related News