Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ ബിസിനസ് തുടങ്ങാൻ എളുപ്പം,വെർച്വൽ ലൈസൻസ് റെഡി

October 24, 2021

October 24, 2021

അബുദാബി : ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ബിസിനസ് ചെയ്യാവുന്ന 'വെര്‍ച്വല്‍ ലൈസന്‍സ്' പദ്ധതിക്ക് തുടക്കം.ആരോഗ്യം, വിനോദം, ഇവന്റ് ഓര്‍ഗനൈസേഷന്‍, കാര്‍ഷികം, നിര്‍മാണം, അറ്റകുറ്റപ്പണി, കരാര്‍, പരിപാലനം, സ്ഥാപനങ്ങള്‍, ചില്ലറ വ്യാപാരം, ഗതാഗതം, സേവനം, ലീസിങ് സര്‍വീസ്, മാനേജ്മെന്റ് തുടങ്ങി 13 മേഖലകളിലും മൊത്തവ്യാപാരം, ഇറക്കുമതി, കയറ്റുമതി എന്നിവയുടെ സേവന മേഖലയിലും വെര്‍ച്വല്‍ ലൈസന്‍സ് ലഭിക്കും.

ഫീസ് 1,000 ദിര്‍ഹം (ഏകദേശം 20,000 രൂപ). അതെ സമയം ബിസിനസ് ചെയ്യുന്നയാള്‍ യുഎഇയില്‍ താമസിക്കണമെന്നില്ല. ലിമിറ്റഡ് ലയബിലിറ്റി കമ്ബനി, സോള്‍ പ്രൊപ്രൈറ്റര്‍ഷിപ് എല്‍എല്‍സി എന്നിങ്ങനെ 2 രീതിയില്‍ 100% ഉടമസ്ഥാവകാശത്തോടെ വ്യവസായം ആരംഭിക്കാം . www.adbc.gov.ae വെബ്സൈറ്റില്‍ പ്രവേശിച്ച്‌ വെര്‍ച്വല്‍ ലൈസന്‍സ് തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

അക്കൗണ്ട് ഉണ്ടാക്കിയശേഷം യുഎഇ പാസ്, എസ്‌ഒപി1 ഓപ്ഷന്‍ സെലക്ട്  ചെയ്യുക. ചെയ്യാനുദ്ദേശിക്കുന്ന ബിസിനസിന് പേര് (ഇംഗ്ലിഷില്‍) നല്‍കുക. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ്പോര്‍ട്ട് പകര്‍പ്പ് അപ്‍ലോഡ് ചെയ്ത ശേഷം ക്രെഡിറ്റ് കാര്‍ഡ് വഴി ഫീസ് അടച്ചാല്‍ ലൈസന്‍സ് ലഭിക്കും.

ഒരു ഖത്തർ റിയാലിന്റെ ഇന്നത്തെ വിനിമയ നിരക്ക് സിറ്റി എക്സ്ചേഞ്ചിൽ 20.40 മൊബൈൽ ആപ് 20.44 


Latest Related News