Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ റെസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടു മരണം,നിരവധി പേർക്ക് പരിക്ക്

August 31, 2020

August 31, 2020

അബുദാബി : അബൂദബിയിൽ റെസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. കെട്ടിടത്തിലെ പാചക വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അബൂദബി എയർപോർട്ട് റോഡിന് സമീപം റാശിദ് ബിൻ സഈദ് സ്ട്രീറ്റിലാണ് അപകടമുണ്ടായത്. കെട്ടിടത്തിൽ നിന്ന് ജീവനക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. കെ.എഫ്.സി, ഹാർഡീസ് തുടങ്ങിയ റെസ്റ്ററന്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്തു കനത്ത സുരക്ഷ ഏർപ്പെടുത്തി.സുരക്ഷാസേനയെത്തി പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്കും കെട്ടിടത്തില്‍ കുടുങ്ങിയവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കും മാറ്റി.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക. 


Latest Related News