Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിലുള്ളവർ ശ്രദ്ധിക്കുക,ജൂൺ 15 മുതൽ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻപാസ് നിർബന്ധം

June 10, 2021

June 10, 2021

അബുദാബി :കോവിഡ് സുരക്ഷക്കായി അബൂദാബിയില്‍ ജൂണ്‍ 15 മുതല്‍ ഗ്രീന്‍പാസ് പ്രോട്ടോകോള്‍ നിര്‍ബന്ധം. റെസ്റ്റോറന്റിലും സൂപ്പര്‍മാര്‍ക്കറ്റിലും പ്രവേശിക്കാന്‍ മൊബൈല്‍ ഫോണിലെ അല്‍ഹസന്‍ ആപ്പ് പച്ച നിറമായിരിക്കണം.16 വയസ് പിന്നിട്ടവര്‍ക്കെല്ലാം ഗ്രീന്‍പാസ് പ്രോട്ടോകോള്‍ ബാധകമായിരിക്കും..ഷോപ്പിങ്മാളുകള്‍, വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ഹസന്‍ ആപ്പ് പച്ചയാണെന്ന് കാണിക്കണം. റെസ്റ്ററന്റുകള്‍, കഫേകള്‍, ജിമ്മുകള്‍, സിനിമാശാലകള്‍, മ്യൂസിയങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്. വാക്‌സിനേഷന്റെയും പി.സി.ആര്‍ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും മൊബൈല്‍ ആപ്ലിക്കേഷനില്‍ പച്ച നിറം ലഭിക്കുക. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 28 ദിവസം പിന്നിട്ട ശേഷം നടത്തുന്ന പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവര്‍ക്കാണ് 30 ദിവസം തുടര്‍ച്ചായി ആപ്പ് പച്ചനിറമാവുക. മറ്റുള്ളവര്‍ക്ക് 14 മുതല്‍ മൂന്ന് ദിവസം മാത്രമേ പച്ചനിറം ലഭിക്കൂ.


Latest Related News