Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഹനുമാൻ ജയന്തിക്കിടയിലെ അക്രമം,ഘോഷയാത്രയിൽ നിന്ന് ജനക്കൂട്ടത്തിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ ആപ് നേതാവ് പുറത്തുവിട്ടു

April 18, 2022

April 18, 2022

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്ര സംഘര്‍ഷത്തില്‍ കലാശിച്ചതിന്‍റെ ഉത്തരവാദിത്തം ഒരു സമുദായത്തിനുമേല്‍ ചുമത്തി കലാപമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനതുല്ലാ ഖാന്‍ രംഗത്തെത്തി.

ഘോഷയാത്രയിൽ പങ്കെടുത്തവർ  പ്രദേശവാസികള്‍ക്കു നേരെ കല്ലെറിയുന്നതിന്‍റെ വിഡിയോ പുറത്തുവിട്ടാണ് ഓഖ്ല എം.എല്‍.എ  കുറ്റാരോപണം ചോദ്യം ചെയ്തത്.

ജഹാംഗീര്‍പുരി സംഘര്‍ഷത്തിന് ഒരു സമുദായത്തെ ഉത്തരവാദികളാക്കി കാണുന്നത് തെറ്റാണെന്ന് അമാനതുല്ലാ ഖാന്‍ ചൂണ്ടിക്കാട്ടി. പള്ളിക്ക് പുറത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതും പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചുകടക്കാന്‍ നോക്കുന്നതും പള്ളിയില്‍ കാവിക്കൊടി കെട്ടാന്‍ ശ്രമിക്കുന്നതും ശരിയാണോ എന്ന് അമാനതുല്ലാ ഖാന്‍ ചോദിച്ചു.

തെറ്റ് ആരുടെ ഭാഗത്തുനിന്നായാലും അവര്‍ക്കെതിരെ അന്വേഷണം വേണം. അല്ലാതെ മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നത് തെറ്റാണ്. കല്ലെറിയുന്നത് ആരൊക്കെയാണെന്ന് താന്‍ പുറത്തുവിട്ട വിഡിയോയില്‍ കാണാമെന്നും എന്നാല്‍, 'ഗോദി മീഡിയ' ഒരു പക്ഷത്തേക്ക് മാത്രം കാര്യങ്ങളെത്തിക്കാനുള്ള പണിയിലാണെന്നും അമാനതുല്ലാ ഖാന്‍ കുറ്റപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News