Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വിമാനം നിലത്തിറങ്ങുന്നതിന് മുമ്പ് താനൂർ സ്വദേശിയായ യുവാവ് വിമാനത്തിൽ മരിച്ചു

June 12, 2022

June 12, 2022

ദുബായ് : ഷാർജയിൽ നിന്നും നാട്ടിലേക്ക് തിരിച്ച മലപ്പുറം സ്വദേശി വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പ് വിമാനത്തിൽ മരിച്ചു.മലപ്പുറം മോര്യയിലെ വടക്കത്തിയില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 6.10 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പായിരുന്നു അന്ത്യം.. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ ഫ്‌ളൈറ്റിലായിരുന്നു വേര്‍പാട്. ഭാര്യ ആബിദയും മക്കളായ മുഹമ്മദ് ഫാദിയും മുഹമ്മദ് ഫാസും അടുത്ത ബന്ധുക്കളും സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകീട്ട് മോര്യ ജമാഅത്ത് പള്ളിയില്‍ മൃതദേഹം ഖബറടക്കി.

മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് പോയതായിരുന്നു. തലയ്ക്കുണ്ടായ അസുഖത്തിന് വിദഗ്ധ ചികില്‍സയ്ക്ക് നാട്ടിലേക്ക് പുറപ്പെട്ടതാണ്. മാതാവ്: ബിയ്യമ്മു. സഹോദരങ്ങള്‍: മുസ്തഫ, ഫാത്തിമ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News