Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
കോവാക്സിന്റെ ഫലപ്രാപ്തി അൻപത് ശതമാനം മാത്രം, പഠനറിപ്പോർട്ട് പുറത്ത്

November 24, 2021

November 24, 2021

ഡൽഹി : ലോകത്തെ ഒന്നാകെ പിടിച്ചുലച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിൻ. ഏറെ കടമ്പകൾ താണ്ടിയിട്ടാണെങ്കിലും, ലോക ആരോഗ്യസംഘടനയുടെയും, പല രാജ്യങ്ങളുടെയും അംഗീകാരം നേടാനും കോവാക്സിന് കഴിഞ്ഞിരുന്നു. ഡൽഹി എയിംസിലെ 2,714 ജീവനക്കാരിൽ നടത്തിയ വിശദപഠനത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം കോവാക്സിന്റെ ഫലപ്രാപ്തി അൻപത് ശതമാനം ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പകർച്ചവ്യാധികളെ പറ്റിയുള്ള പ്രത്യേക പ്രസിദ്ധീകരണമായ 'ദി ലാൻസെറ്റാണ്' റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 


2021 ഏപ്രിൽ 15 മുതൽ മെയ് 15 വരെ അസുഖലക്ഷണങ്ങളാൽ ആർടിപീസിആർ ടെസ്റ്റ്‌ നടത്തിയവരെ ആണ് പഠനത്തിൽ നിരീക്ഷിച്ചത്. ഇന്ത്യയിൽ രണ്ടാം തരംഗം ശക്തി പ്രാപിച്ച കാലയളവിലാണ് പഠനം നടന്നത്. ആദ്യഘട്ടത്തിൽ തന്നെ ആശുപത്രി ജീവനക്കാർ കോവാക്സിൻ സ്വീകരിച്ചിരുന്നു. എന്നാൽ, രോഗികളുമായി സമ്പർക്കമുണ്ടാവാൻ സാധ്യത ഉളള ഈ ജീവനക്കാരിൽ കോവിഡ് പകരാതെ സംരക്ഷിക്കാൻ കോവാക്സിന് കഴിഞ്ഞില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡിനെ നേരിടാൻ വാക്സിൻ എടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും, മാസ്കും സാമൂഹിക അകലവും അടക്കമുള്ള മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണമെന്ന് പഠനത്തിലൂടെ വ്യക്തമായതായും എയിംസിലെ ഡോക്ടറായ മനീഷ് സൊനേജ അഭിപ്രായപ്പെട്ടു. ജനുവരി 16 ന് വാക്സിനേഷൻ യജ്ഞമാരംഭിച്ചത് മുതൽ 23000 ജീവനക്കാർക്കാണ് എയിംസിൽ കോവാക്സിൻ നൽകിയത്. ഇവരിൽ 2714 പേരെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും, 1617 പേർക്ക് കോവിഡ് ബാധിച്ചതായും തെളിഞ്ഞു.


Latest Related News