Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുരൂഹത നീങ്ങി, കോഴിക്കോട് സ്വദേശി മരിച്ചത് വാഹനാപകടത്തിലാണെന്ന് ദുബായ് പോലീസ്

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിനു സമീപത്തെ റോഡരികില്‍ കഴിഞ്ഞ ദിവസം വാഹനത്തിനു പുറത്തു മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ മരണ കാരണം വാഹനാപകടമെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലില്‍ അബ്ദുല്‍ സലീമിന്റെയും സുഹറയുടെയും മകന്‍ ഫവാസി(23)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശിയെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി

രാത്രി വൈകിയും ഫവാസ് താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹം ഇടിച്ചാണ് മരണമെന്ന് തിരിച്ചറിഞ്ഞു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ ദുബായ് പൊലീസ് അറ്സ്റ്റ് ചെയ്തു.

നാലു വര്‍ഷം മുമ്പാണ് ഫവാസ് ദുബായില്‍ എത്തിയത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സഹോദരങ്ങള്‍: റിഫ, സിനാന്‍

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News