Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഫുജൈറയിൽ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു

August 12, 2022

August 12, 2022

ഫുജൈറ : യുഎഇയിലെ ഫുജൈറയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച്‌ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ഫുജൈറ ആശുപത്രി അധികൃതര്‍ അറിയിച്ചു.

തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയതായി ഫുജൈറ പൊലീസ് വ്യാഴാഴ്ച വൈകുന്നേരം അറിയിച്ചു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു പ്രവാസിയെ റോഡില്‍ എയര്‍ ആംബുലന്‍സ് എത്തിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാഷണല്‍ സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ സെന്ററുമായി ചേര്‍ന്നാണ് ഫുജൈറ പൊലീസ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

അല്‍ ബിത്‌നയിലെ അപകട സ്ഥലത്ത് റോഡില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തിരിക്കുന്നതിന്റെയും പരുക്കേറ്റ വ്യക്തിയെ സ്ട്രചറില്‍ ഹെലികോപ്റ്ററിലേക്ക് കൊണ്ടുപോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ നാഷനല്‍ സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ പുറത്തുവിട്ടു.

അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ശൈഖ് മക്തൂം സ്ട്രീറ്റില്‍ അല്‍ ബിത്‌ന മുതല്‍ അല്‍ ഫര്‍ഫര്‍ റൌണ്ടഎബൌട് വരെയുള്ള റോഡില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം പൊലീസ് തടയുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷമാണ് പിന്നീട് റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News