Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് ബസ്സപകടം : മരിച്ചവരിൽ ഏഴു പേർ ഇന്ത്യക്കാർ 

September 30, 2019

September 30, 2019

ദുബായ് : ദുബായിൽ ഇന്ന് രാവിലെയുണ്ടായ ബസ്സപകടത്തിൽ മരണപ്പെട്ട എട്ടു പേരിൽ ഏഴു പേരും ഇന്ത്യക്കാർ.മറ്റൊരാൾ പാക്കിസ്ഥാൻ സ്വദേശിയാണ്.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്ന് രാവിലെ 4.54 നാണ് മിനി ബസും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.ദുബായിൽ നിന്ന് ഷാര്‍ജയിലേക്ക് പോയ മിനി ബസ് മിര്‍ദിഫ് സിറ്റി സെന്ററിന് സമീപമാണ് അപകടത്തില്‍ പെട്ടത്.പതിമൂന്ന് യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർ ഇന്ത്യക്കാരും ഒരാൾ ബംഗ്ളാദേശ് പൗരനുമാണ്. അപകടത്തെ തുടർന്ന് ദുബായ്-അബുദാബി റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.


Latest Related News