Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കോവിഡ് പ്രതിസന്ധി: മക്കയിൽ മാത്രം 600 സ്വകാര്യ സ്‌കൂളുകൾ സ്ഥിരമായി അടച്ചുപൂട്ടി

January 12, 2022

January 12, 2022

മക്ക : കോവിഡ് പ്രതിസന്ധി വിവിധ ഗൾഫ് രാജ്യങ്ങളിൽ സ്വകാര്യമേഖലയിലുണ്ടാക്കിയത് കോടികളുടെ നഷ്ടം.സൗദിയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്ന് മാത്രമുള്ള കണക്കനുസരിച്ച് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 600 സ്വകാര്യ സ്‌കൂളുകളാണ് പ്രവർത്തനം സ്ഥിരമായി അവസാനിപ്പിച്ചത്.മക്ക ചേംബർ ഓഫ് കൊമേഴ്‌സിലെ സ്വകാര്യ സ്‌കൂൾ കമ്മറ്റി വൈസ് പ്രസിഡന്റും ദേശീയ വിദ്യാഭ്യാസ പരിശീലന സമിതി അംഗവുമായ ഡോ.ഫഹദ് ഹമദ് ബിൻ യമീൻ ആണ് ഇക്കാര്യം അറിയിച്ചത്.ഇക്കാലയളവിൽ 1800 കിന്റർഗാർഡനുകളും അടച്ചുപൂട്ടി.

ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഒരു ഖത്തർ റിയാലിന്റെ ഇന്നത്തെ വിനിമയ നിരക്ക് 20.12 മൊബൈൽ ആപ് വഴി പണമയക്കുന്നവർക്ക് 20.16 

എന്നാൽ പ്രതിസന്ധി അവസാനിച്ചാൽ ഈ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിച്ചേക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.സ്വകാര്യ സ്‌കൂൾ വിദ്യാഭ്യാസ കമ്മറ്റിയുടെ സഹായത്തോടെ മക്ക ചേംബർ ഓഫ് കൊമേഴ്‌സിലെ ബിസിനസ് ഇന്റലിജൻസ് സെന്റർ നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ.ഫഹദ് ബിൻ യമീൻ ഇക്കാര്യം അറിയിച്ചത്.സ്വകാര്യ വിദ്യാഭ്യാസത്തിനായി സ്വതന്ത്ര ചുമതലയുള്ള പ്രത്യേക അതോറിറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്ത് മികച്ച നിക്ഷേപ സാധ്യതയുള്ള മേഖലയെ പരിപോഷിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News