Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
ടിക്ടോക് ഉൾപെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു 

June 29, 2020

June 29, 2020

ന്യൂഡൽഹി : ജനപ്രിയ ആപ്പുകളായ ടിക് ടോക്, യുസി ബ്രൗസര്‍ ഉള്‍പ്പടെ 59 ചൈനീസ് അപ്പുകള്‍ ഇന്ത്യ നിരോധിച്ചു. ചൈനയുമായി ഉള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് കനത്ത തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നിരോധനം. ഈ ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സ്വകാര്യതാ ലംഘനം നടത്തുന്നുവെന്നതുമാണ് നിരോധനത്തിന് കാരണമെന്ന് ഉന്നത ഇന്റലിനജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആപ്പുകള്‍ ഇന്ത്യയുടെ പരമാധികാരം, പ്രതിരോധം, രാജ്യത്തിന്റെ സുരക്ഷ, പൊതുനിയമം എന്നിവയെ മുന്‍വിധിയോടെ സമീപിക്കുന്നുവെന്ന് നിരോധനം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും സൈബര്‍ ക്രൈം കോ ഓഡിനേഷന്‍ സെന്ററില്‍നിന്നും നിരന്തര ശുപാര്‍ശകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം എന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.

നിരോധിച്ച ആപ്പുകള്‍ ഇവയാണ്.

1. ടിക് ടോക് (TikTok )
2. ഷെയര്‍ ഇറ്റ്, (Shareit)
3. ക്വായ്,( Kwai)
4. യുസി ബ്രൗസര്‍, (UC Browser)
5. ബയ്ഡു മാപ്, (Baidu map)
6. ഷെന്‍ (Shein)
7.ക്ലാഷ് ഓഫ് കിങ്‌സ്, (Clash of Kings)
8. ഡിയു ബാറ്ററി സേവര്‍, (DU battery saver)
9. ഹെലോ,(Helo)
10. , ലൈക്കീ, (Likee)
11. യുക്യാം മെയ്ക്ക് അപ്,(YouCam makeup)
12. മി കമ്യൂണിറ്റി, (Mi Community)
13.സിഎം ബ്രൗസര്‍, ( CM Browers)
14.വൈറസ് ക്ലീനര്‍, (Virus Cleaner)
15. എപിയുഎസ് ബ്രൗസര്‍, (APUS Browser)
16. റോം വി, (ROMWE)
17. ക്ലബ് ഫാക്ടറി, (Club Factory)
18. ന്യൂസ് ഡോഗ്, (Newsdog)
19. ബ്യൂട്ടി പ്ലസ്, (Beutry Plus)
20. വിചാറ്റ്, (WeChat)
21. യുഇസ് ന്യൂസ്,(UC News)
22. ക്യുക്യൂ മെയില്‍ (QQ Mail)
23. , വെയ്‌ബോ, (Weibo)
24. എക്‌സെന്‍ഡര്‍, (Xender)
25. ക്യൂക്യു മ്യൂസിക്,(QQ Music)
26. ക്യൂക്യൂ ന്യൂസ് ഫീഡ് (QQ Newsfeed)
27. ബിഗോ ലൈവ്, (Bigo Live)
28. ,സെല്‍ഫി സിറ്റി, (SelfieCity)
29. മെയില്‍ മാസ്റ്റര്‍, (Mail Master)
30. പാരലര്‍ സ്‌പെയ്‌സ്, (Parallel Space)
31. എംഐ വീഡിയോ കോള്‍ ഷവോമി. Mi Video Call - Xiaomi
32. വിസിങ്ക്‌ (WeSync)
33.ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ ( ES File Explorer)
34. വിവ വീഡിയോ ക്യൂയു വിഡിയോ (Viva Video - QU Video Inc)
35. മെയ്ടു (Meitu)
36. വിഗോ വിഡിയോ (Vigo Video)
37.ന്യൂ വീഡിയോ സ്റ്റാറ്റസ്( New Video Status)
38. ഡിയു റെക്കോര്‍ഡര്‍(DU Recorder)
39. വോള്‍ട്ട്-ഹൈഡ് (Vault- Hide)
40. കേഷെ ക്ലീനര്‍ ഡിയു ആപ് സ്റ്റുഡിയോ (Cache Cleaner DU App studio)
41. ഡിയു ക്ലീനര്‍( DU Cleaner)
42.ഡിയു ബ്രൗസര്‍ ( DU Browser)
43. ഹോഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌
Hago Play With New Friends
44. ക്യാം സ്‌കാനര്‍ Cam Scanner
45. ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍ (Clean Master - Cheetah Mobile)
46. വണ്ടര്‍ ക്യാമറ (Wonder Camera)
47. ഫോട്ടോ വണ്ടര്‍ (Photo Wonder)
48. ക്യൂക്യൂ പ്ലെയര്‍ (QQ Player)
49. വി മീറ്റ് (We Meet)
50. സ്വീറ്റ് സെല്‍ഫി(Sweet Selfie)
51. ബയ്ഡു ട്രാന്‍സ്ലേറ്റ് (Baidu Translate)
52. വിമേറ്റ്( Vmate)
53. ക്യൂക്യൂ ഇന്റ്‌നാഷണല്‍ (QQ International)
54. ക്യൂക്യൂ സെക്യൂരിറ്റി സെന്റര്‍( QQ Security Center)
55. ക്യൂക്യൂ ലോഞ്ചര്‍ (QQ Launcher)
56. യു വിഡിയോ, (U Video)
57. വി ഫ്‌ലൈ സ്റ്റാറ്റസ്( V fly Status Video)
58. മൊബൈല്‍ ലെജന്‍ഡ്‌സ്(Mobile Legends)
59. ഡിയു പ്രൈവസി (DU Privacy)

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News