Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഗുജറാത്തിൽ അരലക്ഷം ദലിതർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തിൽ ചേരുമെന്ന് പ്രഖ്യാപനം

April 07, 2023

April 07, 2023

ന്യൂസ്‌റൂം ബ്യുറോ
അഹ്മദാബാദ്: അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14 ന് ഗുജറാത്തില്‍ 50,000 ദലിതര്‍ ഹിന്ദുമതം ഉപേക്ഷിച്ച്‌ ബുദ്ധമതം സ്വീകരിക്കുമെന്ന് ദലിത് സംഘടനയായ സ്വയം സൈനിക് ദള്‍ പ്രഖ്യാപിച്ചു..

തലസ്ഥാനമായ ഗാന്ധിനഗറിലാണ് ചടങ്ങ് സംഘടിപ്പിക്കുകയെന്ന് മൂക്നായക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ നിന്നുള്ള 50,000 ദലിതര്‍ ഹിന്ദുമതം ഉപേക്ഷിച്ച്‌ ഔപചാരികമായി ബുദ്ധമതം സ്വീകരിക്കും. ഗാന്ധി ഗ്രൗണ്ടിലെ രാമകഥാ മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ദുംഗര്‍പൂരില്‍നിന്നുള്ള ആദിവാസി കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇവര്‍ അറിയിച്ചു.

2006ല്‍ രാജ്‌കോട്ടില്‍ 50 ദലിത് സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്വയം സൈനിക് ദള്‍ (എസ്‌.എസ്‌.ഡി) എന്ന സന്നദ്ധ സംഘടനയാണ് ബഹുജന ദീക്ഷ (ബുദ്ധമതം സ്വീകരിക്കല്‍) ചടങ്ങിന് നേതൃത്വം നല്‍കുന്നത്. പോര്‍ബന്തറിലെ അശോക ബുദ്ധ വിഹാറിലെ ബുദ്ധ പുരോഹിതന്‍ പ്രജ്ഞാ രത്‌ന ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ദീക്ഷ നല്‍കും. 2028-ഓടെ ദലിത് വിഭാഗങ്ങളില്‍ നിന്ന് ഒരുകോടി പേര്‍ ബുദ്ധമതം സ്വീകരിക്കുമെന്നാണ് എസ്‌എസ്ഡിയുടെ അവകാശവാദം.

മതപരിവര്‍ത്തനത്തിനായി 15,000ത്തോളം പേര്‍ അതാത് ജില്ലാ കലക്ടര്‍മാരുടെ ഓഫിസുകളില്‍ ഇതിനകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. അപേക്ഷകര്‍ പ്രലോഭനമോ പ്രകോപനമോ കൂടാതെ സ്വമേധയാ മതപരിവര്‍ത്തനം തെരഞ്ഞെടുക്കുന്നതാണെന്ന് ഉറപ്പാക്കാന്‍ പൊലീസ് വെരിഫിക്കേഷന്‍ പുരോഗമിക്കുകയാണ്. തുടര്‍ന്ന് മതംമാറുന്നവരുടെ വിശദാംശങ്ങള്‍ സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News