Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ആരും തേടിയെത്തിയില്ല,അഞ്ചു വയസ്സുകാരൻ ദുബായിൽ പോലീസ് സംരക്ഷണത്തിൽ തുടരുന്നു 

September 19, 2019

September 19, 2019

ദുബായ് : ദുബായിലെ ഷോപ്പിംഗ് മാളിൽ കണ്ടെത്തിയ അഞ്ചു വയസ്സുകാരനെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ ഉപേക്ഷിച്ചതാകാമെന്ന സംശയം ബലപ്പെടുന്നു.പത്തു ദിവസമായിട്ടും ആരും അന്വേഷിച്ചു വരാത്തതാണ് പോലീസിനെ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചത്.ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന കുട്ടി ഇന്ത്യക്കാരനാണെന്നാണ് പോലീസ് സംശയിക്കുന്നത്.

മാതാപിതാക്കളുടെ പേര് പറയാൻ കുട്ടിക്ക് കഴിയാത്ത ദുരൂഹമാണെന്ന് പോലീസ് പറയുന്നു.അച്ഛന്റെ പേര് ചോദിക്കുമ്പോൾ സൂപ്പർമാൻ എന്ന് മാത്രമാണ് കുട്ടി പറയുന്നത്.കുട്ടിയെ കണ്ടെത്താൻ ദുബായ് പോലീസ് പൊതുസമൂഹത്തിന്റെ സഹായം തേടിയിരുന്നെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.സെപ്തംബർ ഏഴിന് ദേരയിലെ അൽ റീഫ് ഷോപ്പിംഗ് മാളിന് സമീപം അലഞ്ഞു തിരിയുന്ന കുട്ടിയെ കണ്ടെത്തിയ ഫിലിപ്പൈൻ സ്വദേശി അൽ മുറാഖബ പോലീസിൽ ഏൽപിക്കുകയായിരുന്നു. കുട്ടിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.എന്നെങ്കിലും കുട്ടിയുടെ രക്ഷിതാക്കൾ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്ന് അൽ മുറാഖബ പോലീസ് സ്റ്റേഷൻ ഡയറക്റ്റർ ബ്രിഗേഡിയർ അലി അഹമ്മദ് അബ്ദുള്ള 'ഗൾഫ് ന്യൂസ്'പത്രത്തോട് പറഞ്ഞു. 


Latest Related News