Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 40 മരണം,ലോക് ഡൗൺ നീട്ടിയേക്കും 

April 11, 2020

April 11, 2020

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. മരണനിരക്കും ഗണ്യമായി ഉയരുകയാണ്. 7447 പേര്‍ക്ക് ഇതിനകം രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ മാത്രം 1036 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായാണ് ആയിരത്തിന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.  24 മണിക്കൂറിനിടെ മാത്രം 40 പേരാണ് മരിച്ചത്.ഇതിനകം 236 പേര്‍ രോഗം മൂലം മരണപ്പെട്ടു. 643 പേര്‍രോഗമുക്തി തേടി.

നിലവിലെ സങ്കീര്‍ണ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാൻ ധാരണയിലെത്തിയതായാണ് സൂചന.അതേസമയം,ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല..  ഇന്ന്  പ്രധാനമന്ത്രി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ  ചര്‍ച്ചയിൽ ലോക് ഡൗൺ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു..  ലോക്ക്ഡൗണ്‍ നീട്ടാന്‍ ഈ മാസം 30വരെ നീട്ടാന്‍ ഒഡീഷ, പഞ്ചാബ് സര്‍ക്കാറുകള്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചനകള്‍ രാജസ്ഥാന്‍ സര്‍ക്കാറും നല്‍കി ക്കഴിഞ്ഞു.

ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. പ്രധാനമന്ത്രി ഔദ്യോഗികമായി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14ന് ഇതിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘിപ്പിക്കുന്നത്.ലോക്ഡൗണ്‍ നീട്ടുമെങ്കിലും ചില മേഖലകള്‍ക്ക് ഇളവു നല്‍കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മത്സ്യബന്ധന മേഖലയെ പൂര്‍ണമായും ലോക്ഡൗണില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. കാര്‍ഷിക മേഖലക്കും ഇളവനുവദിക്കാന്‍ സാധ്യതയുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.     


Latest Related News