Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ശക്തമായ പൊടിക്കാറ്റ് : ദുബായ് എമിറേറ്റ്സ് റോഡിൽ 34 വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു 

May 04, 2021

May 04, 2021

ദുബായ് : കനത്ത പൊടിക്കാറ്റിനിടെ ദുബായ് എമിറേറ്റ്​സ്​ റോഡിൽ  34 വാഹനങ്ങള്‍ കൂട്ടിയിടിച്ചു.  നാലു​ പേര്‍ക്ക്​ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്​. അല്‍ഖുദ്​റ പാലത്തിനു​ സമീപമാണ്​ സംഭവം.

പൊടിക്കാറ്റിനെ തുടര്‍ന്ന്​ വാഹനങ്ങള്‍ വേഗത കുറച്ചിരുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക്​ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും കനത്ത പൊടിക്കാറ്റാണ്​ അനുഭവപ്പെട്ടത്​. വാഹനങ്ങള്‍ പലതും റോഡരികില്‍ ഒതുക്കിയിട്ടു. പൊടിക്കാറ്റ് അനുഭവപ്പെടുമ്പോൾ വാഹനങ്ങള്‍ വേഗത കുറക്കണമെന്നും കൃത്യമായ അകലം പാലിക്കണമെന്നും ദുബായ് പൊലീസ്​ ട്രാഫിക്​ വിഭാഗം ഡയറക്​ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സെയ്​ഫ്​ മുഹൈര്‍ അല്‍ മസ്​റൂയി മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user

App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News